ഏഷ്യാ കപ്പ്: ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍ മടങ്ങി

By Web TeamFirst Published Sep 25, 2018, 10:50 PM IST
Highlights

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. 253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. ദിനേശ് കാര്‍ത്തികും എം.എസ് ധോണിയുമാണ് ക്രീസില്‍. കെ.എല്‍. രാഹുലും (60) അമ്പാടി റായുഡു(57)വാണ് പുറത്തായത്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം. 253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 21 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. ദിനേശ് കാര്‍ത്തികും എം.എസ് ധോണിയുമാണ് ക്രീസില്‍. കെ.എല്‍. രാഹുലും (60) അമ്പാട്ടി  റായുഡു(57)വാണ് പുറത്തായത്. മുഹമ്മദ് നബിയും റാഷിദ് ഖാനും വിക്കറ്റുകള്‍ സ്വന്തമാക്കി.

സ്ഥിരം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും വിശ്രമം അനുവദിച്ചപ്പോള്‍ കെ.എല്‍ രാഹുലിന് ടീമില്‍ ഇടം ലഭിച്ചു. അമ്പാട്ടി റായുഡുവിന് ഓപ്പണറായി സ്ഥാനക്കയറ്റവും ലഭിച്ചു. മികച്ച തുടക്കമാണ് ഇരുവരും നല്‍കിയത്.  ഒന്നാം വിക്കറ്റില്‍ ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു റായുഡുവിന്റെ ഇന്നിങ്‌സ്. നബിയെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ റായുഡു നജീബുള്ള സദ്രാന്റെ കൈകളില്‍ ഒതുങ്ങി. രാഹുല്‍ നാല് ഫോറും ഒരു സിക്‌സും നേടി. റാഷിദിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിലാണ് രാഹുല്‍ പുറത്തായത്. 

നേരത്തെ, സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്‌സാദ് (116 പന്തില്‍ 124), അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് നബി (56 പന്തില്‍ 64) എന്നിവരാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഷെഹ്‌സാദ് അഫ്ഗാന് നല്‍കിയത്. ജാവേദ് അഹമ്മദിയുമായി 65 റണ്‍സ് കൂട്ടുക്കെട്ടാണ് ഷെഹ്‌സാദ്  പടുത്തുയര്‍ത്തിയത്. ഇതില്‍ 56 റണ്‍സ് ഷെഹ്‌സാദിന്റെ സംഭാവനയായിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് ജാവേദ് നേടിയത്. പിന്നീട് തുര്‍ച്ചയായി അഫ്ഗാന് വിക്കറ്റുള്‍ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ റഹ്മത്ത് ഷാ (3)യുടെ വിക്കറ്റ് ജഡേജ തെറിപ്പിച്ചു. 

റണ്‍സൊന്നുമെടുക്കാതെ ഹഷ്മദുള്ള ഷഹീദി, ക്യാപ്റ്റന് അസ്ഖര്‍ അഫ്ഗാന്‍ എന്നിവര്‍ പുറത്തായതോടെ അഫ്ഗാന്‍ 82ന് നാല് എന്ന നിലയിലേക്ക് കൂപ്പുക്കുത്തി. 17 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. വൈകാതെ ഷെഹ്‌സാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് പടുക്കൂറ്റന്‍ സിക്‌സും  10 ഫോറും അടങ്ങുന്നതായിരുന്നു ഷെഹാസാദിന്റെ ഇന്നിങ്‌സ്. 124 റണ്‍സെടുത്ത ഷെഹ്‌സാനദിനെ കേദാര്‍ ജാദവിന്റെ പന്തില്‍ ദിനേശ് കാര്‍ത്തിക് ക്യാച്ചെടുത്ത് പുറത്താക്കി. അഫ്ഗാന്‍ വിക്കറ്റ് കീപ്പറുടെ അറാം സെഞ്ചുറിയാണിത്. ഇതിനിടെ നെയ്ബ് (46 പന്തില്‍ 15) പുറത്തായതും അഫ്ഗാന് തിരിച്ചടിയായി. 

എന്നാല്‍ നബിയും നജീബുള്ള സദ്രാനും (20 പന്തില്‍ 20) അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മൂന്ന് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. 56 പന്തില്‍ നിന്ന് 64 റണ്‍ സ്വന്തമാക്കിയ നബിയെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ കുല്‍ദീപ് ക്യാച്ചെടുത്ത് പുറത്താക്കി. ഇവര്‍ക്ക് ശേഷമെത്തിയ അഫ്ഗാന്‍ താരങ്ങള്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. റാഷിഖ് ഖാന്‍ (18 പന്തില്‍ 12) അഫ്താബ് ആലം ( ആറ് പന്തില്‍ രണ്ട്) പുറത്താവാതെ നിന്നു. ജഡേജയ്ക്ക് പുറമെ കുല്‍ദീപ് യാദവ് രണ്ടും, ദീപക് ചാഹര്‍, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

click me!