- Home
- Sports
- Cricket
- അഭിഷേകിന് പകരം സഞ്ജു സാംസൺ?, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ 'സർപ്രൈസ്' ഇലവനുമായി ഹർഭജൻ സിംഗ്
അഭിഷേകിന് പകരം സഞ്ജു സാംസൺ?, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ 'സർപ്രൈസ്' ഇലവനുമായി ഹർഭജൻ സിംഗ്
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഓപ്പണർ അഭിഷേക് ശർമ്മക്ക് ഒരവസരം കൂടി നൽകണമെന്നും ഹർഭജൻ പറഞ്ഞു.

നിര്‍ണായക പോരില്‍ പരീക്ഷണം വേണ്ട
ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിൽ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിറമ്പോൾ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന് മുൻ താരം ഹർഭജൻ സിംഗ്. അമേരിക്കക്കെതിരെ ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അതാണ് ശരിയായ ടീമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
അഭിഷേകിന് ഒരു അവസരം കൂടി; പിന്നാലെ സഞ്ജു?
ഈ ലോകകപ്പിൽ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായെങ്കിലും ഓപ്പണർ അഭിഷേക് ശർമ്മക്ക് ഒരവസരം കൂടി നല്‍കണണമെന്ന് ഹർഭജൻ പറഞ്ഞു. അടുത്ത മത്സരത്തിലും അഭിഷേക് ശർമ്മ പരാജയപ്പെട്ടാൽ വരും മത്സരങ്ങളിൽ സഞ്ജു സാംസണ് അവസരം നല്‍കണം. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഭിഷേകിന്‍റെ ബാറ്റ് സംസാരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ടീം മാനേജ്‌മെന്‍റിന് അവനിൽ പൂര്‍ണ വിശ്വാസമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. പന്തിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും സ്വയം വിശ്വസിക്കാനുമാണ് ഒരു ജ്യേഷ്ഠനെന്ന നിലയിൽ തനിക്ക് അഭിഷേകിന് നല്‍കാനുള്ള ഉപദേശമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.
ടീമില്‍ വരുത്തേണ്ടത് ഒരേയൊരു മാറ്റം
നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ കളിക്കാതിരുന്ന വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ ടീമിലെത്തണമെന്നും ഈ ഒരു മാറ്റം മാത്രമെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടതുള്ളൂവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഏത് ബാറ്റിംഗ് നിരയ്‌ക്കെതിരെയും പന്തെറിയാൻ കെൽപ്പുള്ള ബൗളറാണ് അക്‌സറെന്നും ഹര്‍ഭജന്‍ പറഞ്ഞു.
റിങ്കുവും ശിവം ദുബെയും തുടരും
ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്ത ടീമില്‍ റിങ്കു സിംഗും ശിവം ദുബെയും ഫിനിഷര്‍മാരായി തുടരും. ലോകകപ്പില്‍ റിങ്കുവിനെ അധികം ഓവറുകള്‍ ബാറ്റിംഗിന് അവസരം ലഭിച്ചിട്ടില്ല. അമേരിക്കക്കെതിരെ കൂട്ടത്തകര്‍ച്ചയില്‍ പിടിച്ചു നിന്ന റിങ്കു പിന്നീടുള്ള മത്സരങ്ങളിലൊന്നും വലിയ സ്കോര്‍ നേടിയിട്ടില്ല.
തിലകിന് വീണ്ടും അവസരം
മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ഹര്‍ഭജന്‍ തന്‍റെ പ്ലേയിംഗ് ഇലവനില്‍ തിലക് വര്‍മയെ മൂന്നാം നമ്പറില്‍ നിലനിര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് നാലാം നമ്പറില്‍.
കുല്‍ദീപിനും സുന്ദറിനും ഇടമില്ല
അഹമ്മദാബാദിലെ പിച്ച് സ്പിന്നര്‍മാരെ കാര്യമായി തുണക്കാത്തതിനാല്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും വാഷിംഗ്ടണ്‍ സുന്ദറിവും ഹര്‍ഭജന്‍ തന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല.
ബുമ്രക്കും അര്‍ഷ്ദീപിനും വലിയ റോള്‍
അഹമ്മദാബാദിലെ സാഹചര്യം കൊളംബോയിലേതു പോലെ സ്പിന്നിനെ അമിതമായി തുണയ്ക്കുന്നതല്ലെന്നും അതിനാൽ അർഷ്ദീപ് സിംഗിനും ജസ്പ്രീത് ബുമ്രക്കും നാളെ നിര്‍ണായക പങ്കുണ്ടാകുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഹർഭജൻ സിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ
ഇഷാൻ കിഷൻ,അഭിഷേക് ശർമ്മ,തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,റിങ്കു സിംഗ്, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ),അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

