മുംബൈ ഏകദിനം: പട നയിച്ച് രോഹിത് ശര്‍മ; ഇന്ത്യ മികച്ച സ്കോറിലേക്ക്

By Web TeamFirst Published Oct 29, 2018, 4:04 PM IST
Highlights
  • വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ട്് വിക്കറ്റുകള്‍ നഷ്ടമായി. 33 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 33 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.  രോഹിത് ശര്‍മ (101), അമ്പാട്ടി റായുഡു (35) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (40 പന്തില്‍ 38), വിരാട് കോലി (17 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

ഓപ്പണര്‍മാരായ ധവാനും രോഹിത്തും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിവ് പോലെ നല്ല തുടക്കത്തിന് ശേഷം ധവാന് മടങ്ങി. കീമോ പോളിന്റെ പന്തില്‍ റോവ്മാന്‍ പവല്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കോലി രണ്ട് ബൗണ്ടറി നേടി അടുത്ത വലിയ സ്‌കോറിന്റെ സൂചന നല്‍കിയെങ്കിലും കെമര്‍ റോച്ചിന്റെ പന്തില്‍ പുറത്തായി. 

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവ് ടീമിലെത്തി. യൂസ്‌വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. അഞ്ച് മത്സരങ്ങുള്ള പരമ്പരയില്‍ ഒരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഒരു ഏകദിനം ടൈയില്‍ അവസാനിച്ചിരുന്നു.
 

click me!