
അമേരിക്കയിലെ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് ഒരു റണ്ണിന്റെ നാടകീയ തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 246 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന പന്തില്‍ ധോണി പുറത്തായതാണ് തിരിച്ചടിയായത്. 46 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇവിന്‍ ലൂയിസിന് അത് നാണയത്തില്‍ 46 പന്തില്‍ നിന്നു തന്നെ സെഞ്ച്വറി നേടി ലോകേഷ് രാഹുല്‍ തിരിച്ചടി നല്‍കിയിരുന്നു.
നിശ്ചിത ഓവറില്‍ നാലുവിക്കറ്റില്‍ 244 റണ്‍സ് നേടിയ ഇന്ത്യക്ക് ജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്ണായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ എം.എസ് ധോണി ഡെയിന്‍ ബ്രാവോയുടെ അവസാന പന്തില്‍ പുറത്താവുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍സിന്റെ ക്യാച്ചിലായിരുന്നു ബൗണ്ടറി പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി ധോണി പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!