ഇന്ത്യ തകര്‍രുമ്പോഴും പൂജാരയുടെ ചെറുത്തുനില്‍പ്പ്

By Web DeskFirst Published Nov 17, 2017, 11:03 AM IST
Highlights

ബൗളര്‍മാരെ കൈയഴച്ച് സഹായിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞു. ഒരറ്റത്ത് ചേതേശ്വര്‍ പൂജാര ഉറച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്നിന് 17 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 74 എന്ന നിലയിലാണ്. 47 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ആറു റണ്‍സോടെ വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. 102 പന്ത് നേരിട്ട പൂജാര ഒമ്പത് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. ആജിന്‍ക്യ രഹാനെ(നാല്), ആര്‍ അശ്വിന്‍(നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ശ്രീലങ്കയ്‌ക്കുവേണ്ടി ലക്‌മല്‍ മൂന്നു വിക്കറ്റും ശനക രണ്ടു വിക്കറ്റും സ്വന്തമാക്കി. മഴ വില്ലനായ ആദ്യ ദിനം 11.5 ഓവര്‍ മാത്രമാണ് കളി നടന്നത്. കെ എല്‍ രാഹുലും നായകന്‍ വിരാട് കോലിയും പൂജ്യത്തിന് പുറത്തായപ്പോള്‍ ശിഖര്‍ ധവാന് എട്ടു റണ്‍സ് മാത്രമാണ് എടുക്കാനായത്. പതിവില്‍നിന്ന് വ്യത്യസ്‌തമായി പേസ് ബൗളിങിനെ തുണയ്‌ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടിയ ശ്രീലങ്ക ഇന്നലെ ഇന്ത്യയെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. ലങ്കന്‍ നായകന്റെ തീരുമാനം ശരിവെയ്‌ക്കുവിധമായിരുന്നു ബൗളര്‍മാര്‍ പന്തെറിഞ്ഞത്.

click me!