
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായതാണ് പാകിസ്ഥാനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. 110 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. വിന്‍ഡീസിനെതിരായ എന്നാല്‍ അവസാന മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യയ്ക്ക് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനവും മഴ കളി മുടക്കിയതോടെ കളി സമനിലയില്‍ അവസാനിച്ചു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആര്‍ അശ്വിനാണ് പരമ്പരയിലെ താരം. ഇതാദ്യമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് ടെസ്റ്റുകളില്‍ വിജയിക്കുന്നത്. നേരത്തെ ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ ശ്രീലങ്കയിലെ തുടര്‍ തോല്‍വികളാണ് ഓസീസിന്റെ ഒന്നാം സ്ഥാനം നഷ്‌ടപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!