
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം റാങ്കിലേക്ക്. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിലെ നാലാം ദിവസവും മഴയില്‍ ഒലിച്ചുപോയതോടെയാണ് പാക്കിസ്ഥാന്‍ ഒന്നാം റാങ്ക് ഉറപ്പിച്ചത്. ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് 112ഉം പാക്കിസ്ഥാന് 111 ഉം പോയന്റാണുള്ളത്.
വെസ്റ്റിന്‍ഡീസിനെതിരായ നാലു മത്സര പരമ്പര 4-0ന് സ്വന്തമാക്കിയാല്‍ മാത്രമെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനാവു. രണ്ടാം ടെസ്റ്റ് വിന്‍ഡീസ് സമനിലായാക്കിയതിനാല്‍ 4-0 പരമ്പര വിജയം ഇനി അസാധ്യമാണ്. നാലാം ടെസ്റ്റിലാകട്ടെ നാലു ദിവസമായി 22 ഓവര്‍ മാത്രമാണ് കളി നടന്നത്. അഞ്ചാം ദിനം കളി നടന്നാലും ഫലം ഉണ്ടാവാന്‍ സാധ്യതയില്ല. ഇതോടെ പരമ്പര 2-0ന് ഇന്ത്യ നേടുമെങ്കിലും ഒന്നാം റാങ്ക് നഷ്ടമാവുമെന്നുറപ്പാണ്.
118 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ന് തോറ്റതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സമനില നേടിയ പാക്കിസ്ഥാന്‍ ഓസീസിനെ പിന്തള്ളി രണ്ടാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!