
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ടീം ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഏഴു റണ്‍സെടുത്ത മുരളി വിജയ്‌യുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഷാനോന്‍ ഗബ്രിയേലിന്റെ പന്തില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ് പിടിച്ചാണ് മുരളി വിജയ് പുറത്തായത്. മല്‍സരം 12 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒന്നിന് 28 എന്ന നിലയിലാണ്. പന്ത്രണ്ട് റണ്‍സോടെ ശിഖര്‍ ധവാനും അഞ്ചു റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
അഞ്ചു ബൗളര്‍മാരുമായാണ് അനില്‍ കുംബ്ലെ പരിശീലകനായ ശേഷമുള്ള ആദ്യ ടെസ്റ്റ് മല്‍സരം കളിക്കാന്‍ ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍, അമിത് മിശ്ര എന്നിവരാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവരാണ് പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം രണ്ടിലധികം സ്‌പിന്നര്‍മാരെ അണിനിരത്തിയാണ് വെസ്റ്റിന്‍ഡീസും കളത്തില്‍ ഇറങ്ങിയത്. അവസാന ദിവസങ്ങളില്‍ ആന്റിഗ്വയിലെ പിച്ച് സ്‌പിന്നര്‍മാരെ തുണയ്‌ക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!