സൗഹൃദ മത്സരം: ജോര്‍ദാനെതിരെ ഇന്ത്യക്ക് തോല്‍വി

Published : Nov 18, 2018, 12:49 AM IST
സൗഹൃദ മത്സരം: ജോര്‍ദാനെതിരെ ഇന്ത്യക്ക് തോല്‍വി

Synopsis

ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമീര്‍ ഷാഫി, എഹ്‌സാന്‍ മാനെല്‍ ഫര്‍ഹാന്‍ എന്നിവരാണ് ജോര്‍ദാന്റെ ഗോള്‍ നേടിയത്. നിഷു കുമാറിന്റെ വകയായിരുന്നു ഇന്ത്യയുടെ ഏകഗോള്‍.

അമ്മാന്‍: ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമീര്‍ ഷാഫി, എഹ്‌സാന്‍ മാനെല്‍ ഫര്‍ഹാന്‍ എന്നിവരാണ് ജോര്‍ദാന്റെ ഗോള്‍ നേടിയത്. നിഷു കുമാറിന്റെ വകയായിരുന്നു ഇന്ത്യയുടെ ഏകഗോള്‍. ജോര്‍ദാനില്‍ വൈകി എത്തിയതിനാല്‍ പ്രധാന താരങ്ങള്‍ ഒന്നും ആദ്യ ഇലവനില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

25ാം മിനിറ്റില്‍ തന്നെ ഇന്ത് ആദ്യ ഗോള്‍ വഴങ്ങി. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ ഷാഫി അമേര്‍ ഷാഫി നേടിയ ഗോള്‍ വലിയ മണ്ടത്തരത്തില്‍ നിന്നുണ്ടായത്. ഷാഫി ജോര്‍ദാന്റെ ഗോള്‍ ബോക്‌സില്‍ നിന്നടിച്ച പന്ത് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മുന്നില്‍ കുത്തി തലയ്ക്ക് മുകളിലൂടെ വലയിലേക്ക്. ഗോളിന് തൊട്ട് മുന്‍പ് ജോര്‍ദാന് ലഭിച്ച പെനാല്‍റ്റി സന്ധു രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവബഹുലമായ ആദ്യ 1-0ല്‍ അവസാനിച്ചു. 

രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ലീഡുയര്‍ത്തി. 58ാം മിനിറ്റില്‍ എഹ്‌സാന്‍ മനേല്‍ ഫര്‍ഹാനാണ് ഗോള്‍ നേടിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാം രണ്ടാം ഗോളുണ്ടായത്. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കകം ഇന്ത്യ ഒരു ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ നിഷു കുമാറാണ് ഗോള്‍ നേടിയത്.

വൈകിയെത്തിയതിനാല്‍ ഇന്ത്യയുടെ പ്രധാനതാരങ്ങള്‍ക്കൊന്നും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈയിന്‍ എഫ്‌സിയുടെ മധ്യനിര താരം അനിരുദ്ധ് താപയാണ് ഇന്ത്യയുടെ സ്‌ട്രൈക്കറായി കളിച്ചത്. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനുമില്ലായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും