തീരുമാനം വീണ്ടും മാറി; ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ന്

By Web TeamFirst Published Nov 17, 2018, 6:03 PM IST
Highlights

കനത്ത മഴമൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നേരത്തെ നിശ്ചയിച്ചപ്രകാരം ഇന്ന് രാത്രി തന്നെ നടത്താന്‍ തീരുമാനം.

അമ്മാന്‍: കനത്ത മഴമൂലം ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നേരത്തെ നിശ്ചയിച്ചപ്രകാരം ഇന്ന് രാത്രി തന്നെ നടത്താന്‍ തീരുമാനം. രണ്ടു സംഘങ്ങള്‍ ആയി സഞ്ചരിച്ച ഇന്ത്യന്‍ ടീമിന്റെ ഒരു സംഘം കുവൈറ്റ് വിമാന താവളത്തില്‍ കുടുങ്ങി പോയതാണ് മത്സരം നടന്നേക്കില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നയിച്ചത്. ജെജെ ലാല്‍ പെക്കുലെ, സുമീത് പാസി, ബല്‍വന്ത സിങ്, മന്‍വീര്‍ സിംഗ്, ഉദാന്ത സിങ്, ഹോളി ചരന്‍ നാഴ്‌സറി, ആഷിക് കരുണിയന്‍, എന്നിരും ഒഫീഷ്യല്‍സുകളുമാണ് 36 മണിക്കൂറോളം കനത്ത മഴ കാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്.

എന്നാല്‍ ഇവര്‍ക്ക് ഏറെ വൈകിയാണെങ്കിലും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ എത്താനായി. പക്ഷെ കിറ്റുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ കിറ്റുകള്‍ ഉപയോഗിച്ച് കളിക്കാം എന്ന് കളിക്കാര്‍ സമ്മതിച്ചതോടെ മത്സരം നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ജോര്‍ദാനിലെത്തുന്ന ഇന്ത്യന്‍ ടീമിന് പരിശീലന സെഷനില്‍പോലും പങ്കെടുക്കാതെ നേരിട്ട്

ചൊവ്വാഴ്ച ജോര്‍ദാന് സൗദിയുമായി സൗഹൃദ മത്സരം കളിക്കേണ്ടതിനാല്‍ ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമെന്ന് മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ മൈകുജോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30ന് കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്.

click me!