ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന്

By Web TeamFirst Published Dec 2, 2018, 1:33 PM IST
Highlights

ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ഭുവനേശ്വറില്‍ രാത്രി 7 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയം ആണ് എതിരാളികള്‍. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍, മത്സരഫലം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ഭുവനേശ്വറില്‍ രാത്രി 7 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയം ആണ് എതിരാളികള്‍. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍, മത്സരഫലം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ലോക റാങ്കിംഗില്‍ ബെല്‍ജിയം മൂന്നാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത 5 ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. 

അതെസമയം, പാകിസ്ഥാന് തോല്‍വി വഴങ്ങി. ഒളിംപിക് വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മനി ഏകപക്ഷീയമായ ഒരു ഗോളിനാണ് പാകിസ്ഥാനെ തോല്‍പിച്ചത്. മുപ്പത്തിയാറാം മിനിറ്റില്‍ മാര്‍ക്കോ മില്‍റ്റ്‌കോയാണ് നിര്‍ണായക ഗോള്‍ നേടിയത്. നാല് തവണ ലോക ചാംപ്യന്‍മാരായ പാകിസ്ഥാന്‍ നിലവില്‍ പതിമൂന്നാം റാങ്കുകാരാണ്. ജര്‍മനി ലോകറാങ്കിംഗില്‍ ആറാം സ്ഥാനത്തും.

മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത ഏഴ് ഗോളിന് മലേഷ്യയെ തകര്‍ത്തു. ജെറോണ്‍ ഹെര്‍ട്‌സ്‌ബെര്‍ഗറുടെ ഹാട്രിക് കരുത്തിലായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം.

click me!