ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ യുഎഇക്കെതിരെ

Published : Jan 10, 2019, 11:01 AM IST
ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ യുഎഇക്കെതിരെ

Synopsis

എഎഫ്‌സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ഇന്ന് രാത്രി 9.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 4-1ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ആതിഥേയര്‍ എന്ന മുന്‍തൂക്കം യുഎഇയ്ക്കുണ്ട്.

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ഇന്ന് രാത്രി 9.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 4-1ന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ആതിഥേയര്‍ എന്ന മുന്‍തൂക്കം യുഎഇയ്ക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്വം കൂടുതലാണ്. തായ്‌ലാന്റിനെതിരെ നടന്നത് ഒരു അത്ഭുതമല്ല എന്ന് ടീമിന് തെളിയിച്ച് കൊടുക്കേണ്ടതുണ്ട്. 

യുഎഇ ഇന്ത്യയേക്കാള്‍ കരുത്തരായത് കൊണ്ട് ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനിലുണ്ടാവില്ല. മറുവശത്ത് യുഎഇയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നിരുന്നു. ബഹ്‌റൈനാണ് ആതിഥേയരെ സമനിലയില്‍ തളച്ചത്. 

ഇന്ന് വിജയിക്കാനായില്ലെങ്കില്‍ അത് അവര്‍ക്ക് നാണക്കേടുണ്ടാക്കും. അതുക്കൊണ്ട് തന്നെ ഇന്ത്യയെ വിലക്കുറച്ച് കാണാനും ആതിഥേയര്‍ മുതിരില്ല. പ്രത്യേകിച്ച് തായ്‌ലന്‍ഡിനെ തകര്‍ത്ത് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്
2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും