നോട്ടിങ്ഹാം ടെസ്റ്റ്: ഇന്ത്യയുടെ വിജയം ആറ് വിക്കറ്റ് അകലെ

By Web TeamFirst Published Aug 21, 2018, 8:33 PM IST
Highlights
  • ഇപ്പോള്‍ ബെന്‍ സ്റ്റോക്സ് (42), ജോസ് ബട്ലര്‍ (67) എന്നിവരാണ് ക്രീസില്‍.

നോട്ടിങ്ഹാം: ഇന്ത്യക്കെതിരേ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം ആറ് വിക്കറ്റ് അകലെ. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ നാലിന് 173 എന്ന നിലയിലാണ്. അവര്‍ക്ക് വിജയിക്കണമെങ്കില്‍ ഇനിയും 348 റണ്‍സ് വേണം. ഒന്നര ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് വിജയിക്കുകയെന്ന സ്വപ്നം വിദൂരത്താണ്.

ഇശാന്ത് ശര്‍മയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്‌കോര്‍ 27ല്‍ നില്‍ക്കെ 13 റണ്‍സെടുത്ത കീറ്റണ്‍ ജെന്നിങ്സിനെ ഇശാന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ അലിസ്റ്റര്‍ കുക്കിനേയും ഇശാന്ത് മടക്കി അയച്ചു. സ്ലിപ്പില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു. അടുത്തത് ജോ റൂട്ടിന്റെ ഊഴമായിരുന്നു. 

13 റണ്‍സ് മാത്രമെടുത്ത റൂട്ടിനെ ജസ്പ്രീത് ബുംറ പറഞ്ഞയച്ചു. വീണ്ടും സ്ലിപ്പില്‍ രാഹുലിന്റെ കൈകള്‍ രക്ഷയായി. സ്‌കോര്‍ 62ന് മൂന്ന്. പിന്നാലെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഓലി പോപ്പും മടങ്ങി. 16 റണ്‍സെടുത്ത പോപ്പിനെ മുഹമ്മദ് ഷമി മടക്കി. സ്ലിപ്പില്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ക്യാച്ച്. ഇപ്പോള്‍ ബെന്‍ സ്റ്റോക്സ് (42), ജോസ് ബട്ലര്‍ (67) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഇശാന്ത് രണ്ടും ഷമി, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

click me!