ഭൂമിയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തെക്കുറിച്ച് നാസര്‍ ഹുസൈന്‍

Published : Aug 21, 2018, 06:17 PM ISTUpdated : Sep 10, 2018, 03:42 AM IST
ഭൂമിയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തെക്കുറിച്ച് നാസര്‍ ഹുസൈന്‍

Synopsis

ഇംഗ്ലണ്ട് പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍. കോലി ഫ്ലാറ്റ് പിച്ചുകളില്‍ മാത്രം കളിക്കുന്ന ബാറ്റ്സ്മാനല്ലെന്ന് ഇംഗ്ലണ്ട് പരമ്പര അടിവരയിടുന്നുവെന്ന് ഹുസൈന്‍ സ്കൈ സ്പോര്‍ട്സിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.  

ലണ്ടന്‍: ഇംഗ്ലണ്ട് പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍. കോലി ഫ്ലാറ്റ് പിച്ചുകളില്‍ മാത്രം കളിക്കുന്ന ബാറ്റ്സ്മാനല്ലെന്ന് ഇംഗ്ലണ്ട് പരമ്പര അടിവരയിടുന്നുവെന്ന് ഹുസൈന്‍ സ്കൈ സ്പോര്‍ട്സിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ സമ്പൂര്‍ണ പരാജയമായതിനാല്‍ ചിലതൊക്കെ തെളിയിക്കാനുറച്ചായിരുന്നു കോലി എത്തിയത്. ഇവിടെ മികവ് കാട്ടിയാല്‍ ഇതിഹാസ താരങ്ങളായ സച്ചിനും ഗവാസ്കര്‍ക്കുമെല്ലാം ഒപ്പമെത്താനും അയാള്‍ക്കാവുമായിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി കോലി അതില്‍ വിജയിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യങ്ങളില്‍ 400ല്‍ അധികം റണ്‍സടിച്ച് കോലി അയാള്‍ വെറുമൊരു ഫ്ലാറ്റ് പിച്ച് ബാറ്റ്സ്മാനല്ലെന്ന് തെളിയിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അയാളെ ഭൂമിയിലുള്ളതില്‍ ഏറ്റവും മികച്ച ക്രിക്കറ്ററെന്ന് നിസംശയം പറയാം. ക്രീസില്‍ നില്‍ക്കുമ്പോഴുള്ള കോലിയുടെ പെരുമാറ്റവും എനിക്കേറെ ഇഷ്മാണ്. അയാള്‍ അമ്പയറോട് തമാശ പറയും. ആന്‍ഡേഴ്സനോടും ബട്‌ലറോടും സ്റ്റോക്സിനോടുമെല്ലാം സംസാരിക്കും. എന്നാല്‍ സ്ട്രൈക്ക് ലഭിക്കുമ്പോള്‍  അയാള്‍ പൂര്‍ണമായും മറ്റൊരു മനുഷ്യനായി മാറുമെന്നും ഹുസൈന്‍ തന്റെ കോളത്തില്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം