പരമ്പര നേടാന്‍ ഇന്ത്യക്ക് വിജയം അനിവാര്യം; മൂന്നാം ഏകദിനം ഇന്ന്

Published : Dec 16, 2017, 09:19 PM ISTUpdated : Oct 04, 2018, 08:09 PM IST
പരമ്പര നേടാന്‍ ഇന്ത്യക്ക് വിജയം അനിവാര്യം; മൂന്നാം ഏകദിനം ഇന്ന്

Synopsis

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഞാറാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മുതൽ വിശാഖപട്ടണത്ത്. പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ. ഓരോ ജയവുമായി ഇരുടീമും ഒപ്പത്തിനൊപ്പം ആണിപ്പോൾ. മൊഹാലിയിലെ തകർപ്പൻ  വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ.

പരുക്കിൽ നിന്ന് മോചിതനായ ഏഞ്ചലോ മാത്യൂസ് നാളെ കളിക്കുമെന്നത് ലങ്കയ്ക്കും ആശ്വാസം നല്‍കുന്നു. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. പരിശീലനത്തിന് ഇറങ്ങാതിരുന്ന വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്താനിടയുണ്ട്. 

ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകരായ ലങ്ക എഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 141 റണ്‍സിന് ജയിച്ചു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഒരു മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലാകുകയായിരുന്നു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അരങ്ങേറ്റക്കാര്‍ വീഴ്ത്തിയത് എട്ട് വിക്കറ്റ്! രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി, ഹൈദരാബദിന്റെ ജയം 57 റണ്‍സിന്
സഞ്ജുവിനൊപ്പം സൂര്യവന്‍ഷി ഓപ്പണ്‍ ചെയ്യട്ടെ; അഭിഷേക് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനം