
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും ഇന്ന് കളിക്കളത്തില്‍. തുടർച്ചയായ 15 ജയങ്ങളെന്ന റെക്കോർഡുമായി പതിനെട്ടാം റൗണ്ട് മത്സരത്തിനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്തരായ ടോട്ടനമാണ് എതിരാളി. രാത്രി പതിനൊന്നിനാണ് കളി തുടങ്ങുക. 49 പോയിന്‍റുമായി ലീഗിൽ സിറ്റി ഒന്നാമതും 31 പോയിന്‍റുള്ള ടോട്ടനം നാലാം സ്ഥാനത്തുമാണ്.
അതേസമയം നിലവിലെ ചാമ്പ്യൻമാരായ ചെൽസി രാത്രി എട്ടരയ്ക്ക് സതാപ്ടണിനെ നേരിടും. 35 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ചെൽസിയിപ്പോള്‍. മറ്റൊരു മത്സരത്തിൽ ആഴ്സനൽ ശക്തരായ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടും. 30 പോയിന്‍റുള്ള ആഴ്സനൽ ലീഗിൽ ഏഴാം സ്ഥാനക്കാരാണിപ്പോൾ. ആഴ്സനൽ-ന്യൂകാസിൽ മത്സരവും രാത്രി എട്ടരയ്ക്കാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!