ശ്രീലങ്കക്ക് മികച്ച തുടക്കം; ഉപുല്‍ തരംഗക്ക് അര്‍ദ്ധ സെഞ്ചുറി

Published : Dec 17, 2017, 02:39 PM ISTUpdated : Oct 05, 2018, 03:53 AM IST
ശ്രീലങ്കക്ക് മികച്ച തുടക്കം; ഉപുല്‍ തരംഗക്ക് അര്‍ദ്ധ സെഞ്ചുറി

Synopsis

വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ശ്രീലങ്കക്ക് മികച്ച തുടക്കം. അര്‍ദ്ധ സെഞ്ചുറി നേടിയ ഉപുല്‍ തരംഗയാണ് ലങ്കക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 13 റണ്‍സെടുത്ത ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ തുടക്കത്തിലെ ശ്രീലങ്കക്ക് നഷ്ടമായി. നാലാം ഓവറില്‍ പേസര്‍ ജസ്പ്രീത് ഭൂംമ്ര ഗുണതിലകയെ രോഹിതിന്‍റെ കൈകളിലെത്തിച്ചു. 

എന്നാല്‍ താളം കണ്ടെത്തിയ തരംഗയും സമരവിക്രമയും ലങ്കയെ കരകയറ്റുകയായിരുന്നു. 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 100 റണ്‍സെന്ന നിലയിലാണ് ലങ്ക. 59 റണ്‍സുമായി തരംഗയും 27 റണ്‍സുമായി സമരവിക്രമയുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദയും ലങ്കക്കായി സന്ദീര സമരവിക്രമയും ടീമില്‍ മടങ്ങിയെത്തി. പരമ്പര വിജയം നേടാന്‍ ഇരു ടീമികള്‍ക്കും വിജയം നിര്‍ണ്ണായകമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു; ആ മോശം റെക്കോഡ് ഇനി അഭിഷേക് ശര്‍മയുടെ അക്കൗണ്ടില്‍, 2026ല്‍ റണ്ണെടുക്കാതെ പുറത്തായത് ഏഴാം തവണ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ടീമില്‍ രണ്ട് മാറ്റം