
വിശാഖപട്ടണം: ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ വിജയത്തിലേക്ക്. ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാനും(61*) ശ്രേയസ് അയ്യരും(65) അര്‍ദ്ധ സെഞ്ചുറി നേടി. 22 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 149 എന്ന നിലയിലാണ് ടീം ഇന്ത്യ. ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും 65 റണ്ണെടുത്ത ശ്രേയസ് അയ്യരുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് അവശേഷിക്കേ 67 റണ്‍സ് കൂടി മതി ഇന്ത്യക്ക് ജയിക്കാന്‍. 61 റണ്‍സുമായി ധവാനും എഴ് റണ്‍സുമായി കാര്‍ത്തിക്കുമാണ് ക്രീസില്‍.
ശ്രീലങ്കക്കായി അഖില ധനന്‍ജയും തിസാര പെപേരയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 44.5 ഓവറില്‍ 215ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യശ്വേന്ദ്ര ചഹലുമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരെ എറിഞ്ഞിട്ടത്. ശ്രീലങ്കക്കായി ഉപുല്‍ തരംഗ 95 റണ്‍സും സമരവിക്രമ 42 റണ്‍സുമെടുത്തു. വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!