അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ രണ്ടാം ജയം

By Web DeskFirst Published Jan 16, 2018, 10:07 AM IST
Highlights

മൗണ്ട് മൗഗണി: ക്രിക്കറ്റ് ലോകത്തെ ദുര്‍ബ്ബലരും കുഞ്ഞന്മാരുമായ പാപ്പുവാ ന്യൂഗിനിയയെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാപ്പുവാ ന്യൂഗിനിയയെ 65 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 252 പന്തുകള്‍ ബാക്കി നില്‍ക്കേ തന്നെ വിജയവുമായി പോകുകയായിരുന്നു.

ഏഴ് ഓവറുകളില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ നേടിയ ബൗളര്‍ അനുകൂല്‍ റോയി എതിരാളികളെ എറിഞ്ഞു തകര്‍ത്തപ്പോള്‍ നായകനും ഓപ്പണറുമായ പൃഥ്വിഷാ അര്‍ദ്ധശതകം നേടി വിജയം പിടിച്ചെടുത്തു. രണ്ടു വിക്കറ്റ്  വീഴ്ത്തി ശിവം മാവിയും ഓരോവിക്കറ്റുകള്‍ വീഴ്ത്തി നാഗര്‍ഗോട്ടി, ശിവ സിംഗ് എന്നിവരും ചേര്‍ന്ന് പാപ്പുവാ ന്യൂഗിനിയയെ ചുരുട്ടിക്കെട്ടിയത്.

അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ റണ്ണടിക്കാതെ തന്നെ കൂടാരം കയറിയപ്പോള്‍ ഓപ്പണര്‍ അതായ് (13ന് റണ്ണൗട്ട്) മാഹുരു (നാല്) ശിവമണിക്ക് മുന്നില്‍ കുരുങ്ങി. 15 റണ്‍സ് എടുത്ത സാം റോയിക്ക് മുന്നില്‍ മുട്ടുമടക്കി ശിവം മണിക്ക് പിടികൊടുത്തു. 12 റണ്‍സ് എടുത്ത അരുവയെ റോയി ക്‌ളീന്‍ ബൗള്‍ ചെയ്തു. രണ്ടു റണ്‍സെടുത്ത ടാവു വിനെ ശുഭ് മാന്‍ ഗില്ലിന്റെ കയ്യിലും എത്തിച്ചതോടെ പാപ്പുവയുടെ ബാറ്റിംഗ് കഴിഞ്ഞു. 

മറികടക്കേണ്ടത് നിസ്സാര സ്‌കോര്‍ ആണെന്ന തിരിച്ചറിവില്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓപ്പണര്‍ പൃഥ്വിഷായും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ മനോജ് കല്‍റയെ സാക്ഷി നിര്‍ത്തി സ്‌കോറിന്റെ സിംഹ ഭാഗവും അടിച്ചെടുക്കുകയായിരുന്നു. ആക്രമണ ബാറ്റിംഗ് നടത്തിയ നായകന്‍ 39 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെയാണ് 57 റണ്‍സ് എടുത്തത്. മറുവശത്ത് ആങ്കര്‍ റോളില്‍ ആയിരുന്ന മനോജ് 9 പന്തില്‍ 36 റണ്‍സ് മാത്രമെടുത്ത് നായകന് കൂട്ടു നിന്നു.

click me!