ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഗ്ലെന്‍ മക്‌ഗ്രാത്ത്

Published : Nov 19, 2018, 01:25 PM ISTUpdated : Nov 20, 2018, 01:11 PM IST
ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ഗ്ലെന്‍ മക്‌ഗ്രാത്ത്

Synopsis

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. നാലു മത്സരങ്ങളടുടെ പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്നും മക്‌ഗ്രാത്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

മെല്‍ബണ്‍: സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പരമ്പര നേടില്ലെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. നാലു മത്സരങ്ങളടുടെ പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്നും മക്‌ഗ്രാത്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ടീമില്‍ സ്മിത്തിന്റെയും വാര്‍ണറുടെയും വിടവ് നികത്തുക പ്രയാസകരമാണ്. എന്നാല്‍ ടീമിലെ യുവതാരങ്ങള്‍ക്ക് മികവുകാട്ടി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിത്. കടുപ്പമേറിയ പരമ്പരയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും പരമ്പര 4-0ന് ഓസീസ് സ്വന്തമാക്കും.

സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവത്തില്‍ മികച്ച കളി കാഴ്ചവെച്ചാലെ ഇന്ത്യയെ കീഴടക്കാനാവുവെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ഈ മാസം 21ന് ആരംഭിക്കുന്ന ട്വന്റി-20 മത്സരത്തോടെയാണ് രണ്ടു മാസം നീളുന്ന ഓസീസ് പര്യടനത്തിന് ഇന്ത്യ തുടക്കമിടുന്നത്. മൂന്ന് ട്വന്റി-20 മത്സരവും മൂന്ന് ഏകദിനങ്ങളും  നാലു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്