ആ കളിക്കാരന്റെ അഭാവം ഓസീസിനെതിരെ ഇന്ത്യക്ക് വലിയ തിരിച്ചടിയെന്ന് മൈക് ഹസി

Published : Nov 16, 2018, 07:57 PM IST
ആ കളിക്കാരന്റെ അഭാവം ഓസീസിനെതിരെ ഇന്ത്യക്ക് വലിയ തിരിച്ചടിയെന്ന് മൈക് ഹസി

Synopsis

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഇല്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന് മുന്‍ ഓസീസ് താരം മൈക് ഹസി. ഹര്‍ദ്ദീക് മികച്ച കളിക്കാരനാണ്. ഓസീസ് സാഹചര്യങ്ങളില്‍ ഹര്‍ദ്ദീക്കിന് തിളങ്ങാനാകുമായിരുന്നു. ഇതിനുപുറമെ ഹര്‍ദ്ദീകിന്റെ സാന്നിധ്യം ടീമിന്റെ സന്തുലനത്തിനും അനിവാര്യമായിരുന്നു.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹര്‍ദ്ദീക് പാണ്ഡ്യ ഇല്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന് മുന്‍ ഓസീസ് താരം മൈക് ഹസി. ഹര്‍ദ്ദീക് മികച്ച കളിക്കാരനാണ്. ഓസീസ് സാഹചര്യങ്ങളില്‍ ഹര്‍ദ്ദീക്കിന് തിളങ്ങാനാകുമായിരുന്നു. ഇതിനുപുറമെ ഹര്‍ദ്ദീകിന്റെ സാന്നിധ്യം ടീമിന്റെ സന്തുലനത്തിനും അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഹര്‍ദ്ദീക്കിന്റെ അഭാവം ഇന്ത്യക്ക് ഈ പരമ്പരയില്‍ വലിയ തിരിച്ചടിയായിരിക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസി പറഞ്ഞു.

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കിത് മികച്ച അവസരമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഹസി പറഞ്ഞു. കാരണം ഓസ്ട്രേലിയയുടെ ബൗളിംഗ് ഇപ്പോഴും ശക്തവും ലോകനിലവാരമുള്ളതുമാണ്. ഇന്ത്യയുടെ യുവനിരക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഓസീസ് ബൗളിംഗിനാവും. ഓസീസ് സാഹചര്യങ്ങളില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യയുടെ യുവതാരങ്ങള്‍ ഓസീസിന്റെ ബൗളിംഗ് ആക്രമണം വലിയ വെല്ലുവിളിയാണ്. മാത്രമല്ല, സ്വന്തം നാട്ടില്‍ ഓസീസിനെ തോല്‍പ്പിക്കുക കഠിനവുമാണ്.

അതേസമയം, കോലിക്കെതിരെ കുറച്ചുകൂടി ക്ഷമാപൂര്‍വം പന്തെറിയാന്‍ ഓസീസ് ബൗളര്‍മാര്‍ തയാറാവണമെന്നും ഹസി പറഞ്ഞു. ഓസീസ് ബൗളര്‍മാര്‍ കോലിക്കെതിരെ തന്ത്രങ്ങളൊരുക്കിയിട്ടുണ്ടാവുമെന്നുറപ്പ്. അത് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് കാര്യം. ഓസീസ് നായകന്‍ ടിം പെയ്നിന്റെ നേതൃത്വത്തെക്കുറിച്ച് തനിക്ക് മതിപ്പാണെന്നും ഹസി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും