അബുദാബി ടെസ്റ്റ്: കിവീസ് ബാറ്റ് താഴ്ത്തി; പാക്കിസ്ഥാന്‍റെ തുടക്കവും തകര്‍ച്ചയോടെ

Published : Nov 16, 2018, 07:57 PM ISTUpdated : Nov 16, 2018, 08:01 PM IST
അബുദാബി ടെസ്റ്റ്: കിവീസ് ബാറ്റ് താഴ്ത്തി; പാക്കിസ്ഥാന്‍റെ തുടക്കവും തകര്‍ച്ചയോടെ

Synopsis

പാക്കിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് 153ന് എല്ലാവരും പുറത്തായി. 63 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ മൂന്ന് വിക്കറ്റെടുത്തു.

അബുദാബി: പാക്കിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് 153ന് എല്ലാവരും പുറത്തായി. 63 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനും തുടക്കം നന്നായില്ല. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് രണ്ട് വിക്കറ്റിന് 59 എന്ന നിലയിലാണ്.

കിവീസിന്റെ തുടക്കം തന്നെ പാളി. 35 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ജീത് റാവല്‍ (7), ടോം ലാഥം (13) എന്നിവര്‍ പൂറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും തുടര്‍ന്നെത്തിയ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. റോസ് ടെയ്്‌ലര്‍ (2), ഹെന്റി നിക്കോളാസ് (28), ബി.ജെ വാട്‌ലിങ് (10), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (0), ഇഷ് സോധി (4), നീല്‍ വാഗ്നര്‍ (12) അജാസ് പട്ടേല്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഓപ്പണര്‍മാരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ഇമാം ഉള്‍ ഹഖ് (6), മുഹമ്മദ് ഹഫീസ് (20) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. ഗ്രാന്‍ഡ്‌ഹോം, ബൗള്‍ട്ട് എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും