അദ്ദേഹം 'നോ' പറഞ്ഞത്രയും മറ്റാരും എന്നോട് പറഞ്ഞിട്ടില്ല: കോലി

Published : Nov 16, 2018, 07:33 PM ISTUpdated : Nov 16, 2018, 07:34 PM IST
അദ്ദേഹം 'നോ' പറഞ്ഞത്രയും മറ്റാരും എന്നോട് പറഞ്ഞിട്ടില്ല: കോലി

Synopsis

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ക്യാപ്റ്റന്‍ വിരാട് കോലി എന്ത് പറഞ്ഞാലും യെസ് പറയുന്നയാളാണോ ?. ചോദ്യം കോലിയോടായിരുന്നു. ഓസീസ് പര്യടനത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോലിയെ പ്രകോപിപ്പിക്കുന്ന ചോദ്യമെത്തിയത്.

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ക്യാപ്റ്റന്‍ വിരാട് കോലി എന്ത് പറഞ്ഞാലും യെസ് പറയുന്നയാളാണോ ?. ചോദ്യം കോലിയോടായിരുന്നു. ഓസീസ് പര്യടനത്തിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോലിയെ പ്രകോപിപ്പിക്കുന്ന ചോദ്യമെത്തിയത്.

എന്നാല്‍ ഇതിന് കോലി നല്‍കിയ മറുപടിയാകട്ടെ ഇങ്ങനെയും. ഞാനെന്ത് പറഞ്ഞാലും യെസ് പറയുന്ന ആളാണ് രവി ശാസ്ത്രി എന്ന് പറയുന്നതുതന്നെ നാണക്കേടാണ്. വാസ്തവത്തില്‍ എന്നോട് ഏറ്റവും കൂടുതല്‍ തവണ നോ പറഞ്ഞിട്ടുള്ളയാളാണ് ശാസ്ത്രി. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ആകെ തകര്‍ന്നുപോയ എന്നെ മികച്ച കളിക്കാരനാക്കിയത് ശാസ്ത്രിയാണ്.

എന്നെ മാത്രമല്ല, ഇന്ത്യന്‍ ടീമിലെ മറ്റുപലരെയും അദ്ദേഹം ഇത്തരത്തില്‍ മാറ്റിയെടുത്തിട്ടുണ്ട്. ശീഖര്‍ ധവാന്‍ ഒരു ഉദാഹരണമാണ്. കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഞാന്‍ പറയുന്നതിന് എന്തിനും യെസ് പറയുന്ന വ്യക്തിയല്ല അദ്ദേഹം. ആദ്യമായിട്ടാണ് ഞാന്‍ ഇത്തരമൊരു കാര്യം കേള്‍ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാരും എന്നോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുപോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ നോ പറഞ്ഞത് എന്നോടായിരിക്കും. തന്റെ കളിയിലിം സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയതും കഴിവില്‍ വിശ്വാസമുള്ളവനാക്കിയതും ശാസ്ത്രിയാണെന്നും കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും