ഓസ്ട്രേലിയക്കാര്‍ വെറും കുട്ടികളല്ല; സെവാഗിന് മറുപടിയുമായി ഹെയ്ഡന്‍

Published : Feb 16, 2019, 01:57 PM IST
ഓസ്ട്രേലിയക്കാര്‍ വെറും കുട്ടികളല്ല; സെവാഗിന് മറുപടിയുമായി ഹെയ്ഡന്‍

Synopsis

പരസ്യത്തിന്റെ ആദ്യ ഭാഗത്തില്‍ ഓസ്ട്രേലിയന്‍ ജേഴ്സി അണിഞ്ഞിരിക്കുന്ന കുട്ടികളെ നോക്കുന്ന ബേബി സിറ്ററായിരുന്നു സെവാഗ്. രണ്ടാം ഭാഗത്തില്‍ ഓസ്ട്രേലിയന്‍ ജേഴ്സി അണിഞ്ഞ കുട്ടികളോട് കളിക്കുന്ന സെവാഗിനോടാണ് ഹിന്ദിയില്‍ ഹെയ്ഡന്‍ ഓസ്ട്രേലിയക്കാര്‍ കുട്ടികളല്ലെന്ന് ഓര്‍മപ്പിക്കുന്നത്.

ദില്ലി: ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഓസ്ട്രേലിയക്കാര്‍ വെറും കുട്ടികളല്ലെന്ന് വീരേന്ദര്‍ സെവാഗിനോട് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് മുന്നോടിയായി മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് രസകരമായ സംഭാഷണമുള്ളത്.

പരസ്യത്തിന്റെ ആദ്യ ഭാഗത്തില്‍ ഓസ്ട്രേലിയന്‍ ജേഴ്സി അണിഞ്ഞിരിക്കുന്ന കുട്ടികളെ നോക്കുന്ന ബേബി സിറ്ററായിരുന്നു സെവാഗ്. രണ്ടാം ഭാഗത്തില്‍ ഓസ്ട്രേലിയന്‍ ജേഴ്സി അണിഞ്ഞ കുട്ടികളോട് കളിക്കുന്ന സെവാഗിനോടാണ് ഹിന്ദിയില്‍ ഹെയ്ഡന്‍ ഓസ്ട്രേലിയക്കാര്‍ കുട്ടികളല്ലെന്ന് ഓര്‍മപ്പിക്കുന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തിനോട് ഓസീസ് നായകന്‍ ടിം പെയ്ന്‍ നടത്തിയ ബേബി സിറ്റര്‍ പരാമര്‍ശമാണ് പരസ്യത്തിനായി സ്റ്റോര്‍ സ്പോര്‍ട്സ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 24ന് ടി20 പരമ്പരയോടെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് തുടങ്ങും.

PREV
click me!

Recommended Stories

കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്
ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍