ധോണി ആ സിംഗിള്‍ പൂര്‍ത്തിയാക്കിയില്ല; അമ്പയര്‍ അത് കണ്ടതുമില്ല

Published : Jan 16, 2019, 11:21 AM IST
ധോണി ആ സിംഗിള്‍ പൂര്‍ത്തിയാക്കിയില്ല; അമ്പയര്‍ അത് കണ്ടതുമില്ല

Synopsis

നഥാന്‍ ലിയോണ്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ അനായാസ സിംഗിളെടുത്ത ധോണി പക്ഷെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസില്‍ കയറുകയോ ബാറ്റ് കുത്തുകയോ ചെയ്യാതെയാണ് മടങ്ങിയത്. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തില്‍ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ ടീമിലെ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനെ പിച്ചിലൂടെ നടന്നതിന് ചീത്തവിളിച്ച എംഎസ് ധോണിക്കും പറ്റി ഒരു അബദ്ധം. അമ്പയര്‍ അത് കാണാതിരുന്നതിനാല്‍ ധോണിയുടെയുടെ പേരിലും ഇന്ത്യന്‍ ടോട്ടലിലും ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മത്സരത്തിന്റെ 45-ാം ഓവറിലായിരുന്നു രസകരമായ സംഭവം.

നഥാന്‍ ലിയോണ്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ അനായാസ സിംഗിളെടുത്ത ധോണി പക്ഷെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസില്‍ കയറുകയും ബാറ്റ് കുത്തുകയോ ചെയ്യാതെയാണ് മടങ്ങിയത്. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. നിയമപരമായി അത് റണ്ണായി പരിഗണിക്കാനാവില്ലെങ്കില്‍ അമ്പയര്‍ കാണാതിരുന്നതിനാല്‍ അത് സിംഗിളായി കണക്കാക്കി. എന്നാല്‍ ധോണി സിംഗിള്‍ പൂര്‍ത്തിയാക്കാതെ തിരിച്ച് നടക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചുകയറിയത്. 54 പന്തില്‍ 55 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ ടോസ് ഭാഗ്യം ഡല്‍ഹിക്കൊപ്പം, ടീമില്‍ അടിമുടി മാറ്റം, 5 താരങ്ങള്‍ പുറത്ത്, പൃഥ്വി ഷാ ഇന്നും പുറത്ത്
'ടീം കോംബിനേഷൻ ശരിയാവണമെങ്കില്‍ അവനെ ആദ്യം ടീമില്‍ നിന്ന് പുറത്താക്കൂ', മലയാളി താരത്തിനെതിരെ ശ്രീകാന്ത്