ഓസ്ട്രേലിയയിലെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് 'പണി' മേടിച്ച് പ്രീതി സിന്റ

Published : Jan 08, 2019, 11:10 AM ISTUpdated : Jan 08, 2019, 11:41 AM IST
ഓസ്ട്രേലിയയിലെ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് 'പണി' മേടിച്ച് പ്രീതി സിന്റ

Synopsis

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ കൂടിയായ പ്രീതി സിന്റയ്ക്കും ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിക്കാതിരിക്കാനായില്ല. എന്നാല്‍ അഭിനന്ദിച്ചപ്പോള്‍ ചെറിയൊരു അക്കിടി പറ്റി.

സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ക്രിക്കറ്റ് ലോകം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഇന്ത്യയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് ട്വീറ്റിട്ടു. ബോളിവുഡ് താരങ്ങളും അഭിനന്ദനവുമായി രംഗത്തെത്തി.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമ കൂടിയായ പ്രീതി സിന്റയ്ക്കും ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിക്കാതിരിക്കാനായില്ല. എന്നാല്‍ അഭിനന്ദിച്ചപ്പോള്‍ ചെറിയൊരു അക്കിടി പറ്റി. അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ ടീമിന്, ഓസ്ട്രേലിയയില്‍ ആദ്യമായൊരു ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായതിന് എന്നായിരുന്നു പ്രീതിയുടെ ട്വീറ്റ്.

Congratulations to the boys in blue for being the first Asian team to win a test match down under@cheteshwar1 take a bow#AUSvsIND #victory#ting #TeamIndia #IndianCricketTeam @BCCIpic.twitter.com/2oaZtRZIcA

— Preity G Zinta (@realpreityzinta) January 7, 2019

എന്നാല്‍ ഓസീസില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമല്ല ഇന്ത്യ. പരന്പര ജയിക്കുന്ന ഏഷ്യന്‍ ടീമാണ്. ഇക്കാര്യം വ്യക്തമാക്കി പ്രീതിക്ക് മറുപടിയുമായി ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ അബദ്ധം തിരിച്ചറിഞ്ഞ പ്രീതി ട്വീറ്റ് തന്നെ ഡീലിറ്റ് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി