
മെല്‍ബണ്‍: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അശ്വിന്‍ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തില്‍ ഗാംഗുലി വ്യക്തമാക്കി.
ഈ വര്‍ഷം ഇന്ത്യ വിദേശത്ത് കളിച്ച 11 ടെസ്റ്റുകളില്‍ നാലെണ്ണവും അശ്വിന് നഷ്ടമായിരുന്നു. ഇതില്‍ മൂന്നെണ്ണത്തിലും പരിക്കിനെത്തുടര്‍ന്നാണ് നഷ്ടമായത്. അശ്വിന്റെ പരിക്ക് ഭേദമാവാത്തതിനാല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ രവീന്ദ്ര ജഡേജയെ ആണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!