കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തിന് അവസരം നല്‍കാനുള്ള കാരണം തുറന്നുപറഞ്ഞ‌് ചീഫ് സെലക്ടര്‍

By Web TeamFirst Published Feb 16, 2019, 3:41 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച പന്തിന് ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പന്തിന്റെ മികവ് അളക്കാന്‍ കൂടിയാണ് സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അവസരം നല്‍കിയിരിക്കുന്നത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കാര്‍ത്തിക്കിനെ പരീക്ഷിച്ചു കഴിഞ്ഞതിനാല്‍ ഋഷഭ് പന്തിന്റെ പ്രകടനം കൂടി വിലയിരുത്താനായാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിതയെന്ന് പ്രസാദ് പറഞ്ഞു.

ഋഷഭ് പന്ത് ഇടം കൈയന്‍ ബാറ്റ്സ്മാനാണ് എന്നതിനാല്‍ വലം കൈ-ഇടം കൈ കോംബിനേഷന്‍ ഉറപ്പാക്കാനും പന്തിനെ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്നും പ്രസാദ് വ്യക്തമാക്കി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച പന്തിന് ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പന്തിന്റെ മികവ് അളക്കാന്‍ കൂടിയാണ് സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അവസരം നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത് ബാറ്റിംഗില്‍ തിളങ്ങിയതും സെലക്ടര്‍മാര്‍ കണക്കിലെടുത്തു. അതേസമയം, ബാറ്റിംഗ് ഓര്‍ഡറില‍ പന്തിനെ എവിടെ കളിപ്പിക്കുമെന്നതിനെച്ചൊല്ലി ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. കാര്‍ത്തിക്ക് ആറാം നമ്പറില്‍ ഫിനിഷറായാണ് ഇറങ്ങിയിരുന്നതെങ്കില്‍ പന്തിന്റെ ഫിനിഷിംഗ് മികവ് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ പന്തിന് ലോകകപ്പ് ടീമിലും സഥാനം ഉറപ്പിക്കാനാവും.

click me!