കോലിക്ക് രോഹിത്തിനോട് അസൂയ; കോലിയെ ട്രോളി ആരാധകര്‍

Published : Dec 27, 2018, 03:17 PM IST
കോലിക്ക് രോഹിത്തിനോട് അസൂയ; കോലിയെ ട്രോളി ആരാധകര്‍

Synopsis

രോഹിത്തിനോട് അസൂയയുള്ളതുകൊണ്ടാണ് കോലി ആ സമയം തന്നെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് എന്നാണ് രോഹിത്തിന്റെ കടുത്ത ആരാധകര്‍ പറയുന്നത്. ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് രോഹിത്തിന് മെല്‍ബണില്‍.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയെ സെഞ്ചുറി അടിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോള്‍ മഴ. 63 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്ന കളിയില്‍ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വീണതോടെ കോലി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രോഹിത്തിനോട് അസൂയയുള്ളതുകൊണ്ടാണ് കോലി ആ സമയം തന്നെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് എന്നാണ് രോഹിത്തിന്റെ കടുത്ത ആരാധകര്‍ പറയുന്നത്. ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് രോഹിത്തിന് മെല്‍ബണില്‍. നല്ല രീതിയില്‍ തുടങ്ങിയ രോഹിത് അര്‍ഝസെഞ്ചുറിക്ക് മുമ്പ് ലിയോണിന്റെ  പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് പീറ്റര്‍ സിഡില്‍ നിലത്തിട്ടിരുന്നു.

ഇതിനുശേഷം അധികം അവസരങ്ങളൊന്നും നല്‍കാതെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ഇന്നിംഗ്സിന് വേഗം കൂട്ടാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ രണ്ടു ദിവസം ബാറ്റ് ചെയ്തിട്ടും 500 കടക്കാന്‍ കഴിയാതിരുന്ന ഇന്ത്യയുടെ ബാറ്റിംഗ് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. ഇന്ത്യന്‍ സ്കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാം ദിനം അവസാനം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത കോലി ഏതാനും ഓവറുകള്‍ ഓസീസിനെ ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജയിക്കാന്‍ 4 പന്തില്‍ 18 റണ്‍സ്, ആര്‍സിബിയുടെ വീരനായികയായി നദീന്‍ ഡി ക്ലാര്‍ക്ക്, അവസാന പന്തില്‍ ആവേശജയം
'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ