
ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. 9/1 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഓപ്പണര്‍ കീത്ത് ജെന്നിംഗ്സിന്റെയും(8), ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും(14) വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
മൂന്നാം ദിനം വീണ രണ്ടു വിക്കറ്റും അശ്വിനാണ് നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. 17 റണ്‍സുമായി ഡേവിഡ് മലനും അഞ്ച് റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും ക്രീസില്‍.
മുഹമ്മദ് ഷാമിക്കൊപ്പം രണ്ടാം ദിനം ബൗളിംഗ് ഓപ്പണ്‍ ചെയ്ത അശ്വിന്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!