
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മക്ക് തിരിച്ചടിയായി ഐസിസി തീരുമാനം. മൂന്നാം ദിനം ബൗള്‍ ചെയ്യുമ്പോള്‍ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇഷാന്തിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു. ഒപ്പം ഒരു ഡീമെറിറ്റ് പോയന്റും ഇഷാന്തിന്റെ പേരിലുണ്ട്. ഐസിസി ലെവല്‍ ഒന്ന് കുറ്റമാണ് ഇഷാന്തിനെതിരെ ചുമത്തിയത്.
എതിര്‍ കളിക്കാര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കുക, അംഗവിക്ഷേപം നടത്തുക എന്നിവയാണ് ഇഷാന്തിനെതിരെയുള്ള കുറ്റങ്ങള്‍. ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ഡേവിഡ് മലനെ പുറത്താക്കിയശേഷം അത് ആഘോഷിച്ച ഇഷാന്തിന്റെ നടപടിയാണ് ഐസിസി നടപടിക്ക് കാരണമായത്.
മലന് സമീപമെത്തി ഇഷാന്ത് പ്രകോപനപരമായി പെരുമാറിയെന്ന് ഐസിസി അച്ചടക്കസമിതി കണ്ടെത്തിയിരുന്നു. മത്സരശേഷം ഇഷാന്ത് മാച്ച് റഫറി ജെഫ് ക്രോക്ക് മുമ്പാകെ കുറ്റം സമ്മതിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!