
ലണ്ടന്‍: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
ഓപ്പണര്‍ ശീഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര അന്തിമ ഇലവനിലെത്തി. പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവും രണ്ടാം സ്പിന്നറായി ഇന്ത്യയുടെ അന്തിമ ഇലവനിലുണ്ട്.
ഇംഗ്ലണ്ട് ടീമിലും രണ്ട് മാറ്റമുണ്ട്. ബെന്‍ സ്റ്റോക്സിന് പകരം ക്രിസ് വോക്സ് ടീമിലെത്തി. ഡേവിഡ് മലാന് പകരം സറെയുടെ മധ്യനിരതാരം ഒല്ലി പോപ് ടെസ്റ്റില്‍ അരങ്ങേറി. ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളിക്കുമ്പോള്‍ ആദില്‍ റഷീദ് മാത്രമാണ് ഇംഗ്ലണ്ടിന്റെ സ്പിന്നറായി ടീമിലുള്ളത്.
പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ആദ്യദിനം മഴമൂലം പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ നാലു ദിവസം മാത്രമെ ഇനി കളി നടക്കുകയുള്ളു. അഞ്ചാം ദിനവും മഴ പെയ്യുമെന്ന പ്രവചനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!