അശ്വിനൊപ്പം ജഡേജയോ കുല്‍ദീപോ ടീമിലെത്തും; രണ്ടാം അങ്കത്തിന് കാഹളം മുഴങ്ങുന്നു

Published : Aug 08, 2018, 06:54 AM IST
അശ്വിനൊപ്പം ജഡേജയോ കുല്‍ദീപോ ടീമിലെത്തും; രണ്ടാം അങ്കത്തിന് കാഹളം മുഴങ്ങുന്നു

Synopsis

കുല്‍ദീപ് ടീമിലെത്തിയാൽ ഹാര്‍ദിക് പണ്ഡ്യയെ ഒഴിവാക്കാനാണ് സാധ്യത. അതേസമയം പേസര്‍മാരില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ തുടരും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ ലോര്‍ഡ്സില്‍ തുടക്കമാകും. 2 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ട്. 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത ചൂട് ലോര്‍ഡ്സിലെ പിച്ചിന്‍റെ സ്വഭാവത്തിലും മാറ്റം വരുത്തിയെന്നാണ് വിലയിരുത്തൽ.

പേസര്‍മാര്‍ക്ക് പകരം സ്പിന്നര്‍മാര്‍ കളി നിയന്ത്രിക്കും. ഈ സാഹചര്യത്തിലാണ് 2 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം ആലോചിക്കുന്നത് ആദ്യ ടെസ്റ്റിൽ തിളങ്ങിയ ആര്‍ അശ്വിന് പുറമേ രവീന്ദ്ര ജഡേജ , കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാരും ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ട്. ഇവരില്‍ കുല്‍ദീപ് ആദ്യ ഇലവനിലെത്തിയേക്കുമെന്നാണ് സൂചന.

കുല്‍ദീപ് ടീമിലെത്തിയാൽ ഹാര്‍ദിക് പണ്ഡ്യയെ ഒഴിവാക്കാനാണ് സാധ്യത. അതേസമയം പേസര്‍മാരില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ തുടരും.

ഇംഗ്ലണ്ടും 2 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും ആദിൽ റഷീദിനൊപ്പം സ്പിന്നര്‍ കൂടിയായ മധ്യനിരബാറ്റ്സ്മാന്‍ മോയിന്‍ അലിയെയും ഉള്‍പ്പെടുത്താനാണ് ആലോചന. ആദ്യ ടെസ്റ്റ് 31 റൺസിന് ജയിച്ച ഇംഗ്ലണ്ട് പരന്പരയിൽ മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ