കോലി ബാറ്റിംഗില്‍ ഒന്നാമനാണെങ്കില്‍ ഞാന്‍ ബൗളിംഗില്‍ ഒന്നാമനാണ്: ആന്‍ഡേഴ്സണ്‍

Published : Aug 07, 2018, 05:18 PM ISTUpdated : Aug 07, 2018, 05:19 PM IST
കോലി ബാറ്റിംഗില്‍ ഒന്നാമനാണെങ്കില്‍ ഞാന്‍ ബൗളിംഗില്‍ ഒന്നാമനാണ്: ആന്‍ഡേഴ്സണ്‍

Synopsis

ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി ഒന്നാമനാണെങ്കില്‍ ബൗളിംഗ് റാങ്കിംഗില്‍ താന്‍ ഒന്നാമനാണെന്ന് ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. താനും കോലിയും തമ്മില്‍ ഗ്രൗണ്ടില്‍ പോരാടുമെങ്കിലും അത് പരസ്പര ബഹുമാനത്തോടെയാണെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

ലണ്ടന്‍: ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി ഒന്നാമനാണെങ്കില്‍ ബൗളിംഗ് റാങ്കിംഗില്‍ താന്‍ ഒന്നാമനാണെന്ന് ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. താനും കോലിയും തമ്മില്‍ ഗ്രൗണ്ടില്‍ പോരാടുമെങ്കിലും അത് പരസ്പര ബഹുമാനത്തോടെയാണെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ലോര്‍ഡ്സ് ടെസ്റ്റില്‍ കോലിക്കെതിരെ പുതിയ ചില തന്ത്രങ്ങള്‍ കൂടി നടപ്പാക്കുമെന്നും ദ് സണ്‍ ദിനപത്രത്തിലെഴുതിയ കോളത്തില്‍ ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

എഡ്ജ്ബാസ്റ്റണില്‍ കോലിക്കെതിരെ എന്റെ തന്ത്രങ്ങള്‍ മികച്ചതായിരുന്നു. ആദ് ഇന്നിംഗ്സില്‍ കോലി 149 റണ്‍സ് അടിച്ചെങ്കിലും അതില്‍ എന്റെ പന്തുകളില്‍ അദ്ദേഹം നേടിയത് 17 റണ്‍സ് മാത്രമാണ്. ഇതിനിടെ പലതവണ പുറത്താകലിന്റെ വക്കിലെത്തി. എന്റെ പന്തില്‍ കോലിയെ ഒരുതവണ സ്ലിപ്പില്‍ കൈവിടുകയും ചെയ്തു. എങ്കിലും അന്തിമമായി കോലിയെ പുറത്താക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കോലി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയുമടിച്ചു.

അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ കണക്കുകൂട്ടിത്തന്നെയാണ് ഞാന്‍ ഇറങ്ങുന്നത്. ഒന്നും വെറുതെ വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല. കോലിയ്ക്കെതിരെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനാവുമോ എന്ന് നോക്കാനായി അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ കുറച്ചു വീഡിയോ ഫൂട്ടേജുകള്‍ ഞാന്‍ കണ്ടിരുന്നു. പൊതുവെ പറഞ്ഞാല്‍ ഞങ്ങളുടെ എല്ലാ ബൗളര്‍മാരും കോലിക്കെതിരെ മികച്ച രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്തപ്പോള്‍ കോലി ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. അതുവരെ അദ്ദേഹത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ക്കായി.

എനിക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍ കോലി ക്രീസിന് പുറത്ത് ഗാര്‍ഡ് എടുക്കുന്നത് കണ്ടു. ഇത് പുതിയ കാര്യമല്ല. സ്വിംഗിനെ മറികടക്കാന്‍ മറ്റ് പല ബാറ്റ്സ്മാന്‍മാരും മുമ്പ് ഇത് ചെയ്തിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റിലും ഇത് സാധാരണമാണ്. ഗ്രൗണ്ടില്‍ ഞങ്ങള്‍ എതിരാളികളാണ്. എന്നാല്‍ അത് പരസ്പര ബഹുമാനത്തോടെയാണ്. ഒറു നല്ല പന്തെറിഞ്ഞാല്‍ ഞാന്‍ ചിരിക്കും. അപ്പോള്‍ കോലിയും അതാസ്വദിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം