
ആന്‍റിഗ്വ: വനിതകളുടെ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് സെമി പോരാട്ടം. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ആൻറിഗ്വയിലാണ് മത്സരം. കളിച്ച നാല് മത്സരവും ജയിച്ച് ബി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിൽ കടന്നത്. എ ഗ്രൂപ്പിൽ രണ്ട് മത്സരം ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.
ഇന്ത്യക്ക് ഇതുവരെ ലോക ട്വന്‍റി 20 ഫൈനലിൽ കടക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചത് ഇംഗ്ലണ്ടാണ്. ഇതിന് മുന്പ് 2009 ൽ ഇംഗ്ലണ്ട് ട്വന്‍റി 20 ലോകകപ്പിൽ ജേതാക്കളായിട്ടുണ്ട്. ആദ്യ സെമിയിൽ ഇന്ന് രാത്രി 1.30ന് ഓസ്ട്രേലിയ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!