
വെല്ലിംങ്‌ടണ്‍: ന്യൂസീലന്‍ഡില്‍ ഏകദിന പരമ്പരയിലെ വമ്പന്‍ ജയം ടി20യിലും ആവര്‍ത്തിക്കാനായാണ് ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നത്. വെല്ലിംങ്ടണില്‍ ആറാം തിയതിയാണ് ഇന്ത്യ- ന്യൂസീലന്‍ഡ് ആദ്യ ടി20. മൂന്ന് ടി20കളാണ് പരമ്പരയിലുള്ളത്. സൂപ്പര്‍ താരം ഋഷഭ് പന്തിന്‍റെ മടങ്ങിവരവിനാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
സ്ഥിരം നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. സൂപ്പര്‍ പേസര്‍ ജസ്‌പ്രീത് ബുംമ്രയ്ക്കും വിശ്രമം അനുവദിച്ചതിനാല്‍ യുവ പേസര്‍ ഖലീല്‍ അഹമ്മദും ടീമിലെത്തും എന്നാണ് സൂചനകള്‍. കിവികള്‍ക്കെതിരെ ഏകദിന അരങ്ങേറ്റം നടത്തിയ യുവതാരം ശുഭ്‌മാന്‍ ഗില്ലിനും ഇന്ത്യ അവസരം നല്‍കിയേക്കും. തിരിച്ചുവരവില്‍ ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഫോമിലാണ് എന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
ഇന്ത്യന്‍ ഇലവന്‍
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!