
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ഏകദിന ടീമിലുള്ള ഹെന്‍റി നിക്കോള്‍സിനെ ഒഴിവാക്കിയപ്പോള്‍ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് കീവീസ് വിശ്രമം അനുവദിച്ചു. ശ്രീലങ്കക്കെതിരായ ഏക ട്വന്റി-20 മത്സരത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ ജിമ്മി നീഷാമിന് പകരക്കാരനായി ടീമിലെത്തിയ ഡഗ് ബ്രേസ്‌വെല്ലിനെ ടീമില്‍ നിലനിര്‍ത്തി.
ഡാരി മിച്ചല്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവരാണ് 14 അംഗ ടീമിലെ പുതുമുഖങ്ങള്‍.ന്യൂസിലന്‍ഡിലെ ആഭ്യന്തര ട്വന്റി-20 ലീഗായ സൂപ്പര്‍ സ്മാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് മിച്ചലിന് ടീമില്‍ അവസരമൊരുക്കിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ലോക്കി ഫെര്‍ഗൂസന് പകരമായി മൂന്നാം ട്വന്റി-20യില്‍ മാത്രമായിരിക്കും ടിക്‌നര്‍ ടീമിനൊപ്പം ചേരുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അടുത്ത മാസം ആറിന് ആരംഭിക്കും.
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യാംസണ്‍(ക്യാപ്റ്റന്‍), ഡഗ് ബ്രേസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്ദ്ഹോമെ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജിന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, മിച്ചല്‍ സാന്റനര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്നര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!