നിരാശപ്പെടുത്തി രോഹിത്തും പന്തും; കീവീസിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ

By Web TeamFirst Published Feb 6, 2019, 3:13 PM IST
Highlights

നിലയുറപ്പിച്ചെന്ന് കരുതിയ ശീഖര്‍ ധവാനെ(18 പന്തില്‍ 29) ഫെര്‍ഗൂസനും വിജയ് ശങ്കറെയും(18 പന്തില്‍ 27, ഋഷഭ് പന്തിനെയും(10 പന്തില്‍ നാല്) സാന്റനറും മടക്കിയതോടെ ഇന്ത്യയുടെ തിരിച്ചടി പാളി.

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടി20യില്‍ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. അക്കൗണ്ടില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയെ ഫെര്‍ഗൂസന്‍റെ കൈകളിലെത്തിച്ച ടിം സൗത്തിയാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്.

നിലയുറപ്പിച്ചെന്ന് കരുതിയ ശീഖര്‍ ധവാനെ(18 പന്തില്‍ 29) ഫെര്‍ഗൂസനും വിജയ് ശങ്കറെയും(18 പന്തില്‍ 27, ഋഷഭ് പന്തിനെയും(10 പന്തില്‍ നാല്) സാന്റനറും മടക്കിയതോടെ ഇന്ത്യയുടെ തിരിച്ചടി പാളി. കാര്‍ത്തിക്കിനെയും(5) പാണ്ഡ്യയെയും(4) ഇഷ് സോധിയും വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 11.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സോടെ ദിനേശ് കാര്‍ത്തിക്കും മൂന്ന് റണ്ണുമായി ധോണിയും ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. കോളിന്‍ മണ്‍റോയും ടിം സിഫര്‍ട്ടും കിവീസിന് മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മണ്‍റോ 20 പന്തില്‍ 34 റണ്‍സെടുത്തു. പിന്നെകണ്ടത് സീഫര്‍ട്ടിന്‍റെ അടിപൂരം. 43 പന്തില്‍ ഏഴ് ബൗണ്ടറിയും ആറ് സിക്‌സും സഹിതം 84 റണ്‍സെടുത്തു സിഫര്‍ട്ട്.

വില്യംസണ്‍ 24 പന്തില്‍ 34, ടെയ്‌ലര്‍ 14 പന്തില്‍ 23 എന്നിങ്ങനെ പിന്നാലെ വന്നവരും അവസരം മുതലാക്കി‍. ഏഴ് പന്തില്‍ 20 റണ്‍സുമായി സ്‌കോട്ട് അവസാന ഓവറുകളില്‍ അഞ്ഞടിച്ചതോടെ ന്യൂസീലന്‍ഡ് 200 കടന്നു. സ്കോട്ടിനൊപ്പം സാന്‍റ്‌നര്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹര്‍ദിക് രണ്ടും ഭുവിയും ഖലീലും ക്രുണാലും ചാഹലും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. ചാഹലും ക്രുണാലും മാത്രമാണ് 10ല്‍താഴെ ശരാശരിയില്‍ പന്തെറിഞ്ഞത്. 

click me!