ട്വന്റി-20 പരമ്പര: ന്യൂസിലന്‍ഡിന് തിരിച്ചടി

By Web TeamFirst Published Feb 4, 2019, 4:28 PM IST
Highlights

ഏകദിന പരമ്പരയില്‍ 4-1ന്റെ തോല്‍വി വഴങ്ങിയ കീവീസ് ട്വന്റി-20 പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ഗപ്ടിലിന്റെ പകരക്കാരനായി ജിമ്മി നീഷാമിനെ കീവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹാമില്‍ട്ടന്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കിറങ്ങുന്ന ന്യൂസിലന്‍ഡിന് തിരിച്ചടിയായി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പരിക്ക്. പുറത്തേറ്റ പരിക്കുമൂലം ഏകദിന പരമ്പരയിലെ അവസാന മത്സരം നഷ്ടമായ ഗപ്ടിലിന് ട്വന്റി-20 പരമ്പര പൂര്‍ണമായും നഷ്ടമാവും. ആറിനാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

ഏകദിന പരമ്പരയില്‍ 4-1ന്റെ തോല്‍വി വഴങ്ങിയ കീവീസ് ട്വന്റി-20 പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ഗപ്ടിലിന്റെ പകരക്കാരനായി ജിമ്മി നീഷാമിനെ കീവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ നീഷാം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും കളിച്ചെങ്കിലും ഗപ്ടിലിന് കാര്യമായി തിളങ്ങാനായിരുന്നില്ല.

നീഷാമിന് പുറമെ അരങ്ങേറ്റക്കാരായ ഡാരില്‍ മിച്ചലും ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമിലുണ്ട്. ഏകദിന പരമ്പരയില്‍ തിളങ്ങിയ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് കീവീസ് ട്വന്റി-20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു.

click me!