വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; വീണത് ടെയ്‌ലര്‍

Published : Jan 26, 2019, 01:42 PM ISTUpdated : Jan 26, 2019, 01:44 PM IST
വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്; വീണത് ടെയ്‌ലര്‍

Synopsis

ജാദവിന്റെ പന്തില്‍ മുന്നോട്ട് ആഞ്ഞു കളിച്ച ടെയ്‌ലര്‍ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ബെയ്ല്‍സ് തെറിപ്പിച്ച് ധോണി ഒരിക്കല്‍കൂടി വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണരായി.  

വെല്ലിംഗ്ടണ്‍: വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കേദാര്‍ ജാദവിന്റെ പന്തില്‍ റോസ് ടെയ്‌ലറെയാണ് ധോണി അതിവേഗ സ്റ്റംപിംഗിലൂടെ പുറത്താക്കിയത്.

ജാദവിന്റെ പന്തില്‍ മുന്നോട്ട് ആഞ്ഞു കളിച്ച ടെയ്‌ലര്‍ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ബെയ്ല്‍സ് തെറിപ്പിച്ച് ധോണി ഒരിക്കല്‍കൂടി വിക്കറ്റിന് പിന്നിലെ മിന്നല്‍പ്പിണരായി.

25 പന്തില്‍ 22 റണ്‍സെടുത്ത ടെയ്‌ലര്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ധോണിയുടെ സ്റ്റംപിംഗ് എത്തിയത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന ടെയ്‌ലര്‍ക്ക് ഇന്ത്യക്കെതിരായ അദ്യ മത്സരത്തിലും തിളങ്ങാനായിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് പാകിസ്ഥാന് വന്‍ തിരിച്ചടി; പരിക്കേറ്റ ബാബര്‍ അസം പുറത്ത്
ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കെസിഎല്‍ പരസ്യചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം