ധോണി ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം എത്തുന്നു

Published : Dec 11, 2017, 03:44 PM ISTUpdated : Oct 04, 2018, 04:38 PM IST
ധോണി ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം എത്തുന്നു

Synopsis

ധരംശാലയിൽ ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യ നാണംകെ​ട്ടെങ്കിലും മികച്ച ബാറ്റിങ്​ പ്രകടനത്തിലൂടെ മുൻ നായകൻ മഹേന്ദ്രസിങ്​ ധോണി ആരാധകരുടെ മനം കവർന്നിരുന്നു. മൂന്ന്​ മൽസരങ്ങൾ അടങ്ങിയ പരമ്പരയിൽ നിർണായകമാകുന്ന മൊഹാലിയിലെ രണ്ടാം ഏകദിനം ധോണിക്ക്​  കരിയറിൽ സുപ്രധാന നാഴികക്കല്ലായി മാറും.

മൊഹാലി മൽസരത്തോടെ ഇന്ത്യക്ക്​ വേണ്ടി കൂടുതൽ ഏകദിനം കളിച്ചവരിൽ മുൻ നായകൻ സൗരവ്​ ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണി എത്തും.  311 ഏകദിനങ്ങളിലാണ്​ സൗരവ്​ ഗാംഗുലി ഇന്ത്യക്കായി പാഡണിഞ്ഞത്​. സച്ചിൻ ടെൻഡുൽക്കറാണ്​ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരം.

463 ഏകദിനം കളിച്ച സച്ചി​ന്‍റെ പേരിൽ തന്നെയാണ്​ ലോക റൊക്കോർഡും. ഇന്ത്യയിൽ സച്ചിന്​ പിറകിലായി രാഹുൽ ദ്രാവിഡും മുൻ ക്യാപ്​റ്റൻ മുഹമ്മദ്​ അസ്​ഹറുദ്ധീനുമാണുള്ളത്​. 36കാരനായ ധോണിക്ക്​ 106 റൺസ്​ കൂടി നേടാനായാൽ ഏകദനിത്തിൽ പതിനായിരം റൺസ്​ തികക്കാനുമാകും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏകദിനത്തില്‍ പന്താട്ടം ക്ലൈമാക്‌സിലേക്ക്; റിഷഭ് പന്തിന്റെ കരിയർ എങ്ങോട്ട്?
പന്തിനെ ടെസ്റ്റില്‍ മാത്രമായി ഒതുക്കും; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം വൈകാതെ