
കൊല്‍ക്കത്ത: ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്.
മൂന്ന് റണ്ണുമായി ഫാബിയന്‍ അലനും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്‌മാന്‍ പവല്‍(4), കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്(4) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.
ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ രാംദിനെ ഉമേഷ് യാദവും ഹെറ്റ്മെയറെ ബൂംമ്രയും പുറത്താക്കി. പൊള്ളാര്‍ഡിനെ ക്രുനാല്‍ പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ ബ്രാവോയും പവലും ബ്രാത്ത്‌വെയ്റ്റും കുല്‍ദീപിന്റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ അരങ്ങേറ്റം കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!