
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ കൗമാര താരം പൃഥ്വി ഷായെ നോട്ടൗട്ട് വിളിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറോട് ക്ഷമ ചോദിച്ച് അമ്പയര്‍ ഇയാന്‍ ഗ്ലൗഡ്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ വിന്‍ഡീസ് വിജയലക്ഷ്യം പിന്തുടരന്നതിനിടെയായിരുന്നു സംഭവം. ഹോള്‍ഡറുടെ പന്തില്‍ ഷാ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയറായ ഗ്ലൗഡ് ഹോള്‍ഡറുടെ എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ചു.
എന്നാല്‍ അമ്പയറുടെ തീരുമാനം ഹോള്‍ഡര്‍ റിവ്യു ചെയ്തു. റീപ്ലേയില്‍ പന്ത് ലൈിനില്‍ പിച്ച് ചെയ്ത് ഷായുടെ ബെയ്‌ലിളക്കുമെന്ന് വ്യക്തമായെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചതിനാല്‍ ആ തീരുമാനം തന്നെ നിലനിര്‍ത്തി. ഇതോടെ നിരാശനായി ബൗളിംഗ് എന്‍ഡിലേക്ക് നടക്കുകയായിരുന്ന ഹോള്‍ഡറോടാണ് ഗ്ലൗഡ് സോറി എന്ന് പറഞ്ഞത്. ഒരു ചെറു ചിരി മാത്രമായിരുന്നു ഇതിന് ഹോള്‍ഡറുടെ മറുപടി.
രണ്ടാം ഇന്നിംഗ്സില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്ന ഷാ തന്നെയാണ് ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയ റണ്ണും നേടിയത്. ആദ്യ ടെസറ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടിയ ഷാ തന്നെയായരുന്നു പരമ്പരയുടെ താരവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!