മറ്റൊരു ബൗളറും സ്വന്തമാക്കാത്ത അപൂര്‍വ റെക്കോര്‍ഡുമായി കുല്‍ദീപ് യാദവ്

Published : Oct 06, 2018, 03:52 PM IST
മറ്റൊരു ബൗളറും സ്വന്തമാക്കാത്ത അപൂര്‍വ റെക്കോര്‍ഡുമായി കുല്‍ദീപ് യാദവ്

Synopsis

ഇന്ത്യക്കായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടുന്ന ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ സ്പിന്നറായി കുല്‍ദീപ് യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് പിഴുതാണ് കുല്‍ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ലഷ്കന്‍ സണ്ഡകനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ സ്പിന്നറുമാണ് കുല്‍ദീപ്.

രാജ്കോട്ട്: ഇന്ത്യക്കായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടുന്ന ഇന്ത്യയുടെ ആദ്യ ചൈനാമാന്‍ സ്പിന്നറായി കുല്‍ദീപ് യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് പിഴുതാണ് കുല്‍ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ലഷ്കന്‍ സണ്ഡകനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ സ്പിന്നറുമാണ് കുല്‍ദീപ്.

ഇതിനുപുറമെ മറ്റൊരു അപൂര്‍വറെക്കോഡ് കൂടി കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് ഇന്ന് സ്വന്തമാക്കിയത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച കുല്‍ദീപിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുശേഷം കുല്‍ദീപിനെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍
വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ