രണ്ടാം ട്വന്റി-20യിലും റണ്‍മഴയുണ്ടാവില്ല; പിച്ച് സ്പിന്നിനെ തുണക്കുന്നത്

By Web TeamFirst Published Nov 5, 2018, 10:42 PM IST
Highlights

ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച്. ഈ പിച്ചില്‍ 130 റണ്‍സ് പോലും പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാണെന്ന് ക്യൂറേറ്റര്‍ പറഞ്ഞു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്നോ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ലക്നോവില്‍ പുതുതായി നിര്‍മിച്ച ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം.

ലക്നോ: ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച്. ഈ പിച്ചില്‍ 130 റണ്‍സ് പോലും പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാണെന്ന് ക്യൂറേറ്റര്‍ പറഞ്ഞു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്നോ ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ലക്നോവില്‍ പുതുതായി നിര്‍മിച്ച ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം.

ട്വന്റി-20യില്‍ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ എത്തുന്ന ആരാധരെ നിരാശരാക്കുന്നതാണ് പ്രാദേശിക ക്യൂറേറ്ററുടെ വാക്കുകള്‍. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. ഒഡീഷയിലെ ബോലാംഗിറില്‍ നിന്നുള്ള മണ്ണുപയോഗിച്ചാണ് പിച്ച് തയാറാക്കിയിരിക്കുന്നത്. ഇവിടെനിന്നുള്ള മണ്ണുപയോഗിച്ച് തയാറാക്കുന്നവ സാധാരാണയായി സ്ലോ പിച്ചുകളാണ്.

സ്ക്വയര്‍ ബൗണ്ടറികള്‍ നീളം കൂടിയതായതിനാല്‍ ബൗണ്ടറികള്‍ നേടാനും  ഇരുടീമുകളും ബുദ്ധിമുട്ടും. ഇതിന് പുറമെ മഞ്ഞുവീഴ്ച ബൗളര്‍മാര്‍ക്ക് പ്രശ്നമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് 104 റണ്‍സിന് പുറത്തായതിനാല്‍ ബാറ്റിംഗ് വെടിക്കെട്ട് കാണാനാകാതെ നിരാശാരായ ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നതാണ് ലക്നോവിലെ പിച്ച് റിപ്പോര്‍ട്ട്.

click me!