
ഗുവാഹത്തി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഏഷ്യാ കപ്പിൽ നിന്ന് വിട്ടുനിന്ന വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. പരുക്കേറ്റ ഷർദുൽ ഠാക്കൂറിന് പകരം ഉമേഷ് യാദവിനെയും ഹർദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയിൽ റൺസ് അടിച്ചുകൂട്ടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും, എം എസ് ധോണിക്കൊപ്പം ടീമിലുണ്ട്. ഗുവാഹത്തിയിലെത്തിയ ഇന്ത്യൻ താരങ്ങൾ ഇന്നലെ പരിശീലനം നടത്തി. ക്രിസ് ഗെയ്ൽ അടക്കമുള്ള പ്രമുഖ താരങ്ങൾ ഇല്ലാത്ത വിൻഡീസിനെ ജേസൺ ഹോൾഡറാണ് നയിക്കുന്നത്.
പരമ്പരയിൽ അഞ്ച് മത്സരങ്ങൾ ആണുള്ളത്. നവംബർ ഒന്നിന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന ഏകദിനം. നേരത്തേ, ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!