ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

By Web TeamFirst Published Oct 4, 2018, 6:41 AM IST
Highlights

മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരും അഞ്ച് ബാറ്റ്സ്മാൻമാരും ഉൾപ്പെട്ടതാണ് ഇന്ത്യൻ ടീം. കെ എൽ രാഹുലിനൊപ്പം കൗമാരതാരം
പൃഥ്വി ഷാ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മുംബൈ താരമായ പൃഥ്വി ഷാടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്പോൾ ആഭ്യന്തര ക്രിക്കറ്റിൽ
റൺസ് അടിച്ചുകൂട്ടുന്ന മായങ്ക് അഗർവാൾ ഇനിയും കാത്തിരിക്കണം

രാജ്കോട്ട്: ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരന്പയ്ക്ക് ഇന്ന് രാജ്കോട്ടിൽ തുടക്കമാവും. മത്സരത്തിന് ഒരുദിവസം മുൻപ് തന്നെ ഇന്ത്യ 12
അംഗ ടീമിനെ പ്രഖ്യാപിച്ച് ആത്മവിശ്വാസം പ്രകടമാക്കിയിരുന്നു. പ്ലേയിംഗ് ഇലവനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളും തർക്കങ്ങളും
ഒഴിവാക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റ്  ടീം പ്രഖ്യാപനം നേരത്തേ ആക്കിയത്. 

മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരും അഞ്ച് ബാറ്റ്സ്മാൻമാരും ഉൾപ്പെട്ടതാണ് ഇന്ത്യൻ ടീം. കെ എൽ രാഹുലിനൊപ്പം കൗമാരതാരം
പൃഥ്വി ഷാ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മുംബൈ താരമായ പൃഥ്വി ഷാടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്പോൾ ആഭ്യന്തര ക്രിക്കറ്റിൽ
റൺസ് അടിച്ചുകൂട്ടുന്ന മായങ്ക് അഗർവാൾ ഇനിയും കാത്തിരിക്കണം.

ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് മറ്റ് ബാറ്റ്സ്മാൻമാർ. ഇംഗ്ലണ്ടിനെതിരെ കളിച്ച ഹനുമ
വിഹാരിയെ ഒഴിവാക്കിയപ്പോൾ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്
എന്നിവരാണ് സ്പിന്ന‍ർമാർ. മുഹമ്മദ് ഷമിയും ഉമേഷ് യാദവും പുതിയ പന്തെറിയും. ഷ‍‍ർദുൽ താക്കൂറാണ് പന്ത്രണ്ടാമൻ.

ബാറ്റിംഗിന് അനുകൂലമായ രാജ്കോട്ടിലെ പിച്ചിൽ ചേതേശ്വർ പുജാരയും രവീന്ദ്ര ജഡേജയും രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി
നേടിയിട്ടുണ്ട്. താരതമ്യേന ദുർബലരായ വിൻഡീസിനെതിരെ രണ്ടു ടെസ്റ്റിലും ജയിച്ചാൽ ഇന്ത്യക്ക് ഐ സി സി ടെസ്റ്റ് റാങ്കിംഗിൽ
ഒന്നാം സ്ഥാനം നിലനിർത്താം. 1994ന് ശേഷം ഇന്ത്യയിൽ വിൻഡീസ് ടെസ്റ്റ് ജയിച്ചിട്ടില്ല.

click me!