
ജൊഹന്നാസ്ബര്‍ഗ്: സിംബാബ്‌വെയ്‌ക്കെതിരേ അവിസ്മരണീയ പ്രകടനവുമായി ഇമ്രാന്‍ താഹിര്‍. ഏഴ് പന്തുകള്‍ക്കിടെ നാല് വിക്കറ്റുകളാണ് ഇമ്രാന്‍ താഹിര്‍ വീഴ്ത്തിയത്. അതില്‍ ഒരു ഹാട്രിക് നേട്ടവും ഉള്‍പ്പെടും.
17ാം ഓവറിന്റെ അവസാന പന്തിലായിരുന്നു താഹിറിന്റെ ആദ്യ വിക്കറ്റ്. സീന്‍ വില്യംസ് സ്റ്റംപിങ്ങിലൂടെ പുറത്തായി. പിന്നീട് 19ാം ഓവര്‍ എറിയാനെത്തിയ താഹിര്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ മൂര്‍ താഹിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അടുത്ത പന്തില്‍ ബ്രണ്ടന്‍ മാവുടയും താഹിറിന്റെ ഗൂഗ്ലിക്ക് മുന്നില്‍ കീഴടങ്ങി. കുറ്റി തെറിപ്പിച്ചാണ് ആ ഗ്ലൂഗി പോയത്.
അതേ ഓവറില്‍ ഒരു വിക്കറ്റ് കൂടി താഹിര്‍ സ്വന്തമാക്കി. കെയ്ല്‍ ജാര്‍വിസാണ് പിന്നീട് പുറത്തായത്. താരം ഹാട്രിക് വിക്കറ്റ് നേടുന്ന വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!