സച്ചിനെയും മറികടന്ന് രോഹിത്, കോലിക്കും റെക്കോര്‍ഡ്

By Web TeamFirst Published Oct 21, 2018, 10:47 PM IST
Highlights

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ സെഞ്ചുറികളോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പിന്നിട്ടത് പുതിയ നാഴികക്കല്ലുകള്‍. 152 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആറാം തവണയാണ് രോഹിത് ഏകദിനങ്ങളില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്.

ഗുവാഹത്തി: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ സെഞ്ചുറികളോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പിന്നിട്ടത് പുതിയ നാഴികക്കല്ലുകള്‍. 152 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആറാം തവണയാണ് രോഹിത് ഏകദിനങ്ങളില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്.

അഞ്ച് തവണ വീതം 150+ സ്കോര്‍ ചെയ്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഡേവിഡ് വാര്‍ണറെയുമാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. 300ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിലാക്കിയത്. 300ന് മുകളില്‍ ചേസ് ചെയ്യുമ്പോള്‍ കോലി നേടുന്ന എട്ടാം സെഞ്ചുറിയാണിത്. നാല് സെഞ്ചുറി നേടിയിട്ടുള്ള കുമാര്‍ സംഗക്കാരയാണ് കോലിക്ക് പിന്നില്‍.

ക്യാപ്റ്റനെന്ന നിലയില്‍ കോലി നേടുന്ന 14-ാം സെഞ്ചുറിയാണിത്. 22 സെഞ്ചുറികള്‍ നേടിയിട്ടുള്ള റിക്കി പോണ്ടിംഗ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. 13 സെഞ്ചുറി നേടിയിട്ടുള്ള എ ബി ഡിവില്ലിയേഴ്സിനെയും കോലി ഇന്ന് പിന്നിലാക്കി. 246 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കോലി-രോഹിത് സഖ്യം റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും വലിയ കൂട്ടുകെട്ടിലും പങ്കാളിയായി. 2009ല്‍ ശ്രീലങ്കക്കെതിരെ ഗൗതം ഗംഭീറും കോലിയും ചേര്‍ന്ന് നേടിയ 224 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഇന്ന് മറികടന്നത്.

click me!