പ്രായത്തെ വെല്ലുന്ന വേഗം സ്റ്റംപിങിലും; വിക്കറ്റിന് പിന്നില്‍ മിന്നലായി ധോണി- വീഡിയോ

Published : Oct 27, 2018, 07:16 PM ISTUpdated : Oct 27, 2018, 07:19 PM IST
പ്രായത്തെ വെല്ലുന്ന വേഗം സ്റ്റംപിങിലും; വിക്കറ്റിന് പിന്നില്‍ മിന്നലായി ധോണി- വീഡിയോ

Synopsis

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചിന് പുറമെ ധോണിയുടെ മിന്നല്‍ സ്റ്റംപിങും. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യയ്ക്ക് വില്ലനായ ഹെറ്റ്‌മെയറെയാണ് ധോണി അതിവേഗത്താല്‍ കീഴടക്കിയത്. സെക്കന്‍റിന്‍റെ ചെറിയൊരംശത്തില്‍...

പുനെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ വിമര്‍ശകരെ പുറത്താക്കി എംഎസ് ധോണിയുടെ മിന്നല്‍ സ്റ്റംപിങും. കഴിഞ്ഞ ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യയ്ക്ക് വില്ലനായ ഹെറ്റ്‌മെയറാണ് ഇക്കുറി ധോണിവേഗത്തിന് മുന്നില്‍ കീഴടങ്ങിയത്. കുല്‍ദീപ് യാദവെറിഞ്ഞ 20-ാം ഓവറിലായിരുന്നു ഫ്രണ്ട് ഫൂട്ടില്‍ വമ്പനടിക്ക് ശ്രമിച്ച ഹെറ്റ്‌മെയര്‍ പുറത്തായത്. 

വിശാഖപട്ടണം ഏകദിനം ഓര്‍മ്മിപ്പിച്ച് കൂറ്റനടികളുമായി 21 പന്തില്‍ മൂന്ന് സി‌ക്സും രണ്ട് ഫോറുമടക്കം 37 റണ്‍സെടുത്ത് മുന്നേറുകയായിരുന്നു ഈ സമയം വിന്‍ഡീസ് ബാറ്റ്‌സ്മാന്‍. എന്നാല്‍ സെക്കന്‍റിന്‍റെ ചെറിയൊരംശത്തില്‍ ധോണിയുടെ കൈകള്‍ ഹെറ്റ്‌മെയറെ കുടുക്കി. ധോണിയുടെ കണ്ണും കൈകളും തമ്മിലുള്ള പൊരുത്തം ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഈ സ്റ്റംപിങ്.

മത്സരത്തില്‍ ചന്ദര്‍പോള്‍ ഹേംരാജിനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തും ധോണി ശ്രദ്ധേയമായിരുന്നു. മൂന്നാം ഓവറില്‍ ബൂംറയുടെ കുത്തിയുയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച ഹേംരാജിനെ(15) അതിവേഗം പിന്നോട്ടോടി ധോണി പറന്നുപിടിക്കുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയവര്‍ക്കുള്ള മറുപടിയായാണ് ആരാധകര്‍ ആഘോഷിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍